ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം 2023 ജൂണിൽ നടത്തുന്ന സേ/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിയറി പരീക്ഷകൾ ജൂൺ 21ന് ആരംഭിച്ച് 27ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ മേയ് 29 വരെയും 600 രൂപ പിഴയോടെ മേയ് 30 വരെയും സ്കൂളിൽ സമർപ്പിക്കാം. ഫീസുകൾ “0202-01-102-93 VHSE Fees” എന്ന ശീർഷകത്തിൽ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ ഒടുക്കി അസൽ ചെലാൻ സഹിതം അപേക്ഷ വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയ സ്കൂളുകളിൽ നൽകണം. അപേക്ഷാ ഫോമും പരീക്ഷയെ സംബന്ധിച്ച വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും.