ഹോസ്റ്റൽ പ്രവേശനം

എറണാകുളം നഗരത്തിലും പരിസര പ്രദേശത്തുമുള്ള സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങൾ/സർക്കാർ അംഗീഗൃത സ്വകാര്യ സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിൽ മെറിറ്റിലും റിസർവേഷനിലും പ്രവേശനം നേടിയ ഒ ബി സി/ഒ ഇ സി/ഒ ബി സി (എച്ച്) വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥിനികൾക്കായി എറണാകുളം, കാക്കനാട് പോലീസ് സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന കേരള സംസ്ഥാന ഹൗസിംഗ് ബോർഡ് കെട്ടിടത്തിൽ ആരംഭിക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനം നേടുന്നതിന് അപേക്ഷ ക്ഷണിച്ചു.

പ്രസ്തുത ഹോസ്റ്റലിൽ പ്രവേശനം നേടുന്നതിന് നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ എറണാകുളം മേഖലാ ഓഫീസിൽ സമർപ്പിക്കണം. ഇത് സംബന്ധിച്ച് വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം, അപേക്ഷ ഫോറം എന്നിവ ഇ – ഗ്രാൻ്റ്സ് പോർട്ടലിലും, www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്ന വെബ് സൈറ്റുകളിലും ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജൂൺ 12. കൂടുതൽ വിവരങ്ങൾക്ക് : 0484 2483130

ഇറച്ചിക്കോഴി വളർത്തൽ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 30ന് രാവിലെ 10 മണി മുതൽ 5 മണി വരെ ഇറച്ചിക്കോഴി വളർത്തലിൽ പരിശീലനം നൽകുന്നു. പരിശീലനത്തിൽ പങ്കെടുക്കുന്നവർ 9188522713, 0491- 2815454 എന്ന നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.

 

അപേക്ഷ ക്ഷണിച്ചു

നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരള )വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ് സി /എസ് ടിയുടെ ആഭിമുഖ്യത്തിൽ പട്ടിക ജാതി /പട്ടിക വർഗ വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥികൾക്കായി 10 മാസത്തെ സൗജന്യ സ്റ്റെനോഗ്രഫി / ടൈപ്പ്റൈറ്റിംഗ്/കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗ്സ് കോഴ്സ് നടത്തുന്നു. എസ് എസ് എൽ സി യോഗ്യതയുള്ള 38 വയസിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ സിവിൽ സ്റ്റേഷനിലെ സി ബ്ലോക്കിൽ നാലാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിൽ ഹാജരായി നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകർക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ഉണ്ടായിരിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: മെയ് 30. കൂടുതൽ വിവരങ്ങൾക്ക് : 0495 2376179