കേരള സ്റ്റേറ്റ് ജവഹര്‍ ബാലഭവനില്‍ 2023-24 അധ്യയന വര്‍ഷത്തെ റഗുലര്‍ ക്ലാസുകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കും. സംഗീതം, നൃത്തം, കളരിപ്പയറ്റ്, കരാട്ടേ, റോളര്‍സ്‌കേറ്റിംഗ്, യോഗ, അബാക്കസ്, എയ്‌റോമോഡലിംഗ്, സ്‌പോക്കണ്‍ ഇംഗ്ലീഷ്, സംഗീത-വാദ്യ ഉപകരണങ്ങള്‍ ഇലക്ട്രോണിക്‌സ് തുടങ്ങി 28 വിഷയങ്ങള്‍ ഉണ്ട്. ഒരു കുട്ടിക്ക് മൂന്ന് വിഷയങ്ങള്‍ തെരെഞ്ഞെടുക്കാം. ആഴ്ചയില്‍ രണ്ട് ദിവസം വീതമുള്ള മൂന്നു ബാച്ചുകളായാണ് ക്ലാസുകള്‍. വാഹന സൗകര്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2316477, 8590774386.