കരുതലും കൈത്താങ്ങും അദാലത്തില്‍ 12 പേര്‍ക്ക് റേഷന്‍ കാര്‍ഡ് വിതരണം ചെയ്തു. കരടിപ്പാറ, അമ്പലവയല്‍, വടുവഞ്ചാല്‍, പൂമല, കാര്യമ്പാടി, ആനപ്പാറ, പുല്‍പ്പള്ളി, വടുവഞ്ചാല്‍, സ്വദേശികളായ 12 പേര്‍ക്കാണ് അദാലത്തില്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തത്. 18 അപേക്ഷകളാണ് റേഷന്‍ കാര്‍ഡ് ഇല്ലാത്തതുമായി ബന്ധപ്പെട്ട് അദാലത്തില്‍ ലഭിച്ചത്. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് അദാലത്തില്‍ നേരിട്ട് ലഭിച്ച പരാതികളിലും, ഓണ്‍ലൈനായി ലഭിച്ച അപേക്ഷകളിലും ഒരു മാസത്തിനുള്ളില്‍ സിവില്‍ സപ്ലൈസ് വകുപ്പ് അന്വേഷണം നടത്തി ഉചിതമായ തീരുമാനം കൈക്കൊള്ളും.