തലോർ ദീപ്തി ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ ടോയ്‌ലറ്റ് ബ്ലോക്കിൻ്റെ ഉദ്ഘാടനം
കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതിയാണ് യാഥാർഥ്യമായത്. ശുചിത്വ ഫണ്ടിൽ നിന്ന് 6 ലക്ഷം രൂപ ചെലവഴിച്ചാണ് ടോയ്‌ലറ്റ് ബ്ലോക്ക് നിർമ്മിച്ചത്.
നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു അധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല മനോഹരൻ, സ്കൂൾ അധികൃതർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ അനുമോദിച്ചു.