ലോക ക്ഷീരദിനത്തോടനുബന്ധിച്ച് ക്ഷീരവികസനവകുപ്പ് വിദ്യാർത്ഥികൾക്ക്‌ രചനാ മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിലെ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായാണ് ചിത്രരചനാ മത്സരവും ഉപന്യാസ രചനാ മത്സരവും സംഘടിപ്പിച്ചത്.

ചിത്രരചനാ മത്സരം എൽ.പി വിഭാഗത്തിൽ ധ്വനി ശ്യാംദാസ്, ആദിഷ കെ.വി, ആയിശ മെഹ്റ എന്നിവരും യു.പി വിഭാഗത്തിൽ കൃഷ്ണവേണി വി, ഉമർ അബ്യാസ് എം.പി, സൂര്യ കെ.കെ എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഹൈസ്കൂൾ വിഭാഗത്തിൽ അശ്വിൻ കൃഷ്ണ ടി.കെ, വരദ.എം, മിഥുൻ സുരേഷ് പി എന്നിവരും ഉപന്യാസ രചനാ മത്സരത്തിൽ മിഥുൻ സുരേഷ്.പി, അശ്വിൻ കൃഷ്ണ ടി.കെ, കൈലാസ് പി വി എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ചടങ്ങിൽ ക്ഷീരപരിശീലന കേന്ദ്രം പ്രിൻസിപ്പൽ ഷീബ ഖമർ അധ്യക്ഷത വഹിച്ചു.വിജയികൾക്ക് സമ്മാനവും വിതരണം ചെയ്തു.