അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കുളിലെ വിവിധ ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്ക്കാലിക നിയമനം നടത്തുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ മെക്കാനിക്കല്‍, ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് 2 മെക്കാനിക്കല്‍, വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇലക്ട്രിക്കല്‍, വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇലക്ട്രോണിക്സ്, ട്രേഡ്സ്മാന്‍ ഇലക്ട്രിക്കല്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. മതിയായ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം ജൂണ്‍ 7 ന് രാവിലെ 10 ന് അടിമാലി ഗവ.ടെക്നിക്കല്‍ ഹൈസ്‌ക്കൂള്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400006481
