കേന്ദ്ര സർക്കാരിന്റെ ജല ശക്തി അഭിയാൻ ക്യാച്ച് ദി റെയിൻ 2023- ന്റെ ഭാഗമായി കേന്ദ്ര സംഘം ജില്ലയിൽ സന്ദർശനം നടത്തി. പദ്ധതി പുരോഗതി സബ് കളക്ടർ മുഹമ്മദ് ഷഫീഖിന്റെ സാന്നിധ്യത്തിൽ ഭൂജലവകുപ്പ് ജില്ലാ ഓഫീസർ എൻ സന്തോഷ് വിശദീകരിച്ചു. ജില്ല സെൻട്രൽ നോഡൽ ഓഫീസർ ദീപക് ശ്രീവാസ്തവ, ടെക്നിക്കൽ ഓഫീസർ സപ്ത സാക്ഷി എന്നിവരാണ് സന്ദർശിച്ചത്. തുടർന്ന് ജില്ലയിൽ നടത്തിവരുന്ന വിവിധ ജലസംരക്ഷണ പ്രവർത്തനങ്ങളുടെ അവലോകനയോഗം നടന്നു.
ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിന്റെ പദ്ധതികളായ തൃശൂർ കോർപ്പോറേഷനിൽ ഉൾപ്പെടുന്ന സീതാറാം മിൽ കുളം നവീകരണം, പനച്ചികം ചിറ നവീകരണം, തൃശ്ശൂർ ജില്ലാ ഭൂജലവകുപ്പ് ഗവ എഞ്ചിനീയറിംഗ് കോളേജ്, കില എന്നിവിടങ്ങളിൽ നടപ്പിലാക്കിയ ഭൂജല സംപോഷണ പദ്ധതികൾ തുടങ്ങിയവയാണ് കേന്ദ്ര സംഘം സന്ദർശിച്ചവ.
കൂടാതെ ജില്ലയിൽ നാളെയും (14 /06/23), മറ്റന്നാളും (15/06/23) വിവിധ വകുപ്പുകൾ നടപ്പിലാക്കിയ പദ്ധതികൾ സന്ദർശിക്കും. MGNREGS ന്റെ പദ്ധതികളായ അമൃത് സരോവർ , നീർത്തട പുനരുദ്ധാരണ പദ്ധതികൾ, ജലസേചനവകുപ്പിന്റെ പദ്ധതികൾ, വാട്ടർ അതോറിറ്റിയുടെ ജല ജീവൻ മിഷനുമായി ബന്ധപ്പെട്ട പദ്ധതികൾ എന്നിവയെല്ലാം സന്ദർശിച്ച് പുരോഗതി വിലയിരുത്തും .