സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന ഉപഭോക്തൃ ശാക്തീകരണ പരിപാടിയുടെ ഭാഗമായി തൊടുപുഴ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയില്‍ വരുന്ന വൈദ്യുതി ഉപഭോക്താക്കള്‍ക്കായി ജൂണ്‍ 16 ന് വെള്ളിയാഴ്ച 10 മണിക്ക് തൊടുപുഴ കാഡ്‌സ് വില്ലേജ് ഓഡിറ്റോറിയത്തില്‍ യോഗം നടത്തും.

വൈദ്യുതി ഉപഭോക്താക്കളുടെ അവകാശങ്ങളും ലഭ്യമാക്കേണ്ട സേവനങ്ങളും തര്‍ക്ക പരിഹാര സംവിധാനങ്ങളെക്കുറിച്ചും യോഗത്തില്‍ വിശദീകരിക്കും. വൈദ്യുതി മേഖലയുടെ നയരൂപീകരണത്തിലും നിയമനിര്‍ണയത്തിലും ഉപഭോക്താക്കളുടെ താല്‍പര്യങ്ങളും അഭിപ്രായങ്ങളും അറിയുന്നതിനാണ് കമ്മീഷന്‍ കണ്‍സ്യൂമര്‍ അഡ്വക്കസി സെല്‍ മുഖേന ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. അതിനാല്‍ പരമാവധി ഉപഭോക്താക്കള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു.