കണ്ണൂരിലെ ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡലൂം ടെക്നോളജിയിൽ (ഐ.ഐ.എച്ച്.ടി) ആരംഭിക്കുന്ന ക്ലോത്തിങ് ആന്റ് ഫാഷന്‍ ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷക്കാലയളവുള്ള കോഴ്സിന് എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി: 35 വയസ്സ്. കോഴ്സ് ഫീ : കോഷന്‍ ഡെപ്പോസിറ്റ് ഉള്‍പ്പെടെ 21,200 രൂപ. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി: ജൂലൈ 10. അപേക്ഷകള്‍ നേരിട്ടും, www.iihtkannur.ac.in എന്ന വെബ്സൈറ്റ് മുഖേനയും നൽകാം. അപേക്ഷ ഫീസില്ല. അപേക്ഷ ഫോറം ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റിലും പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് : 0497 2835390