ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ ജൂൺ 23 ന് ആരംഭിക്കുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ വിളംബരോത്സവം നടത്തി. കരുവന്നൂർ പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ച വിളംബരോത്സവം നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം ചെയ്തു.

കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം എന്ന ആപ്തവാക്യവുമായാണ് ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോത്സവം സംഘടിപ്പിക്കുന്നത്. രാജീവ് ഗാന്ധി മെമ്മോറിയൽ മുനിസിപ്പൽ ടൗൺഹാളിൽവെച്ച് ജൂൺ 23 മുതൽ ജൂലൈ 2 വരെ വിവിധ പരിപാടികൾ ഉണ്ടാകും.

ചടങ്ങിൽ മുതിർന്ന കർഷകർ അവരുടെ കൃഷി അനുഭവങ്ങൾ പങ്കുവെച്ചു.തുടർന്ന് കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ മത്സര പരിപാടികളും നടത്തി.

വൈസ് ചെയർമാൻ ടി വി ചാർളി അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ,സി സി ഷിബിൻ, അംബിക പള്ളിപ്പുറത്ത്, മുൻ ചെയർപേഴ്സൺ സോണിയഗിരി, കൗൺസിലർ പി ടി ജോർജ്ജ്,നഗരസഭ കൗൺസിലർ രാജി കൃഷ്ണകുമാർ, കൃഷി ഓഫീസർ യു എ ആൻസി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.