അന്താരാഷ്ട്ര യോഗ ദിനത്തില്‍ പാലക്കാട് നെഹ്‌റു യുവകേന്ദ്രയുടെയും ജില്ലാ യോഗ സമിതികളുടെയും സംയുക്താഭിമുഖ്യത്തില്‍ യോഗ ദിനാചരണം സംഘടിപ്പിച്ചു. വടക്കന്തറ അശ്വതി കല്യാണമണ്ഡപത്തില്‍ നടന്ന പരിപാടി പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍ ഉദ്ഘടനം ചെയ്തു. യോഗ പരിശീലനം നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്നും മാരകരോഗങ്ങള്‍ യോഗയിലൂടെ പ്രതിരോധിക്കാമെന്നും ചെയര്‍പേഴ്‌സണ്‍ അഭിപ്രായപ്പെട്ടു. നെഹ്റു യുവകേന്ദ്ര അക്കൗണ്ട്‌സ് ആന്‍ഡ് പ്രോഗ്രാം ഓഫീസര്‍ എന്‍. കര്‍പകം, പി. പ്രഭാകരന്‍, സ്വാമി സ്വരൂപാനന്ദ സരസ്വതി, ഡോ. കെ.പി നന്ദകുമാര്‍, മോത്തിലാല്‍ ഗോയല്‍, സുധാകര്‍, ബി.കെ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് യോഗാചാര്യന്‍ വിജയകുമാറിന്റെ നേതൃത്വത്തില്‍ നൂറ്റിയമ്പതോളം പേര്‍ക്ക് യോഗ പരിശീലനം നല്‍കി.