രാമങ്കരി ഗ്രാമപഞ്ചായത്തില്‍ നടത്തക്കൂട്ടം പദ്ധതി തോമസ് കെ. തോമസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മെന്‍സ്ട്രുവല്‍ കപ്പ് വിതരണവും എം.എല്‍.എ. നിര്‍വഹിച്ചു. മാമ്പുഴക്കരി സ്വാമി സത്യവ്രത സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാജേന്ദ്രകുമാര്‍ അധ്യക്ഷനായി. രാമങ്കരി കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബൈജു പ്രസാദ് നടത്തക്കൂട്ടം പദ്ധതിയെപ്പറ്റി വിശദീകരണം നടത്തി.
പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ജീവിതശൈലി രോഗപ്രതിരോധത്തിന്റെ ഭാഗമായി 13 വാര്‍ഡുകളിലും രൂപീകരിച്ച് നടത്തുന്ന പദ്ധതിയാണ് നടത്തക്കൂട്ടം. ട്രാക്ക് സ്യൂട്ടും ടീഷര്‍ട്ടും അടങ്ങിയ യൂണിഫോം ധരിച്ച് ദിവസവും രാവിലെ എല്ലാ വാര്‍ഡിലെയും അംഗങ്ങള്‍ പ്രഭാത സവാരി നടത്തുന്നതാണ് പദ്ധതി.
വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിശ്വംഭരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുമോള്‍ ശിവദാസ്, ബ്ലോക്ക് അംഗങ്ങളായ പ്രമോദ് ചന്ദ്രന്‍, ആശ ജോസഫ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ബെന്‍സ് ജോസഫ്, സജീവ് ഉതുംതറ, റോഷ്‌ന രജനീഷ്, ഡെപ്യൂട്ടി എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഐ. ചിത്ര, വെളിയനാട് സി.എച്ച്.സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുരേന്ദ്രനാഥ്, പഞ്ചായത്ത് സെക്രട്ടറി എസ്. ജെനിമോന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. വിനോദ് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.