ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിൻെറ ആഭിമുഖ്യത്തിൽ കളക്ടറേറ്റിൽ ലഹരി വിമുക്തമായ ഭാവി തലമുറയ്ക്ക് വേണ്ടി ഏകാംഗ നാടകവും ഒപ്പുശേഖരണ ക്യാമ്പയിനും നടത്തി. ആർ. ജി. എസ്. എ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റും കേരള എക്സൈസ് വകുപ്പും സംയുക്തമായി ‘ജീവന’ എന്ന പേരില് സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാതല ഉദ് ഘാടനം ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ നിർവഹിച്ചു. സബ് കലക്ടർ മുഹമ്മദ് ഷഫീഖ് ഒപ്പുശേഖരണ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
യുവജനത അനുഭവിക്കുന്ന ലഹരിയുടെ ഭീകരാവസ്ഥ തുറന്ന് കാണിക്കുന്ന രതീഷ് വരവൂരിന്റെ ഏകാംഗ നാടകം ശ്രദ്ധേയമായി. തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ, അസിസ്റ്റൻറ് ഡയറക്ടർ വിധു എ മേനോൻ, ആര് ജി എസ് എ ജില്ല പ്രോഗ്രാം മാനേജ്‌മെന്റ്‌ യൂണീറ്റിലെ ജില്ല പ്രൊജക്ട് മാനേജർ ശ്രുതി എസ് ശിവൻ, കമ്മ്യൂണിറ്റി ഡെവലപ്പ്മെൻ്റ് എക്സ്പേർട്ട് ലിജാരാജ്, തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാർ, ആര് ജി എസ് എ ബ്ലോക്ക് പ്രൊഗ്രാം മാനേജ്‌മെന്റ്‌ യൂണീറ്റിലെ ബ്ലോക്ക് കോർഡിനേറ്റർമാർ, സര്ക്കാര് ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ അരുൺ രംഗൻ സ്വാഗതവും ജൂനിയര് സൂപ്രണ്ട് നിയാസ് പി എസ് നന്ദിയും പറഞ്ഞു. ഏകാംഗ നാടകം അവതരിപ്പിച്ച രതീഷ് വരവൂരിന് തദ്ദേശ സ്വയംഭരണ വകുപ്പ് ഐവിഒ ജയരാജ്‌ ഉപഹാരം നല്കി.