ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ വിവരിക്കുന്ന തെരുവു നാടകം പുതിയ ബസ് സ്റ്റാൻഡിൽ അരങ്ങേറി. വിവിധ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർ ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അതിനോടുള്ള പ്രതികരണ രീതികളും വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ബെംഗളൂരു, ജെയിൻ യൂണിവേഴ്സിറ്റി, ക്രിസ്തു ജയന്തി കോളേജ്, നോബിൾ വിമൻസ് കോളേജ്, നജാത് വിമൻസ് കോളേജ്, ഇംഹാൻസ്, എസ്‌ ഡി എം പി ജി സെന്റർ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് തെരുവ് നാടകം അവതരിപ്പിച്ചത്.

തുടർന്ന് ബോധവൽക്കരണ ക്ലാസ്സും നടന്നു. ലഹരി സമൂഹത്തിൽ ഉണ്ടാക്കുന്ന വിപത്തിനെ കുറിച്ച് വിദ്യാർത്ഥി അമൃത സംസാരിച്ചു. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ സൈക്യാട്രിസ്റ്റ് ഡോ. ഹർഷ നന്ദി പറഞ്ഞു.