വിളർച്ച രോഗ നിയന്ത്രണത്തിനുള്ള ആയുർവേദ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന പദ്ധതിയായ അരുണിമയുടെ ഭാഗമായി ഡോക്ടർമാർക്കുള്ള പരിശീലന പരിപാടി നടന്നു. വിളർച്ചയിൽ നിന്നും വളർച്ചയിലേയ്ക്ക് എന്ന സന്ദേശത്തോടെയുള്ള വിവ എന്ന പദ്ധതിയുടെ ഭാഗമായാണ് അരുണിമ പരിശീലനം നടന്നത്.

നാഷണൽ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും നേതൃത്വത്തിൽ നടന്ന പരിപാടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സോണിയ ഇ എ ഉദ്ഘാടനം ചെയ്തു.നാഷണൽ ആയുഷ് മിഷൻ ഡി.പി.എം ഡോ. എം.എസ്. നൗഷാദ് അധ്യക്ഷത വഹിച്ചു. തുരുത്തിക്കര ഗവ. ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ,ഡോ. ടി.ഡി. ദിജി , ഡോ. അഖിൽ മാനുവൽ , ജാസ്മി രാജു എന്നിവർ ക്ലാസ്സിന് നേതൃത്വം നല്കി. എല്ലാ ആയുർവേദാശുപത്രികൾക്കും ഡിസ്പെൻസറികൾക്കും രക്തപരിശോധനയ്ക്കുള്ള ഹീമോഗ്ലോബിനോ മീറ്റർ , ആയുഷ് ഹെൽത് ആന്റ് വെൽനെസ് സെന്ററുകൾക്ക് ലാപ്ടോപ് എന്നിവയുടെ വിതരണവും ചടങ്ങിൽ നിർവ്വഹിച്ചു.വിവ-അരുണിമ ജില്ലാ നോഡൽ ഓഫീസർ ഡോ. പി.ആർ. സലിം , ഡോ.ബിന്ദു തോമസ് എന്നിവർ സംസാരിച്ചു.