കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്‌ പതിനാറാം വാർഡിലെ കടവിപറമ്പിൽ റോഡും പതിനാലാം വാർഡിലെ ജവാൻ റോഡും കെ. ജെ മാക്സി എം. എൽ. എ ഉദ്ഘാടനം ചെയ്തു. എംഎൽഎ നിയോജക മണ്ഡല ആസ്തിവികസന ഫണ്ടിൽ നിന്നും മുപ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമിച്ചത്.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലീജ തോമസ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രദേശവാസിയും മുൻ മിലിട്ടറി ഉദ്യോഗസ്ഥനായ ഈശി കണ്ടത്തിപ്പറമ്പിൽ കെ.ജെ മാക്സി എംഎൽഎയെ പൊന്നാട അണിയിച്ച് സ്നേഹാദരം നൽകി.

പള്ളുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജോബി പനക്കൽ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെൻസി ആന്റണി, മെമ്പർമാരായ അഡ്വ. മേരി ഹർഷ, താര രാജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.