കേരള സര്ക്കാര് സാമൂഹ്യനീതി വകുപ്പ് സ്‌നേഹയാനം പദ്ധതിയിലുള്പ്പെടുത്തി സി വിജയശ്രീയ്ക്ക് അനുവദിച്ച ഇലക്ട്രിക് പാസഞ്ചര് ഓട്ടോയുടെ താക്കോല് കൈമാറ്റ ചടങ്ങ് തൃശൂര് ജില്ലാ കലക്ടര് വി ആര് കൃഷ്ണ തേജ നിര്വ്വഹിച്ചു.
നാഷണല് ട്രസ്റ്റ് നിയമത്തില് ഉള്പ്പെടുന്ന ഓട്ടിസം,സെറിബ്രല് പാള്സി, ബുദ്ധിപരമായ വെല്ലുവിളി, ബഹു വിധ വൈകല്യം എന്നിവ ബാധിച്ച കുട്ടികളുടെ നിര്ദ്ധനരായ അമ്മമാര്ക്ക് ഉപജീവനത്തിനായി നടപ്പിലാക്കുന്ന സ്‌നേഹയാനം പദ്ധതിയില് തൃശൂര് ജില്ലയിലെ ഗുണഭോക്താവായി തെരഞ്ഞെടുക്കുകയായിരുന്നു സി വിജയശ്രീയെ. തലപ്പിള്ളി താലൂക്ക് പിലാക്കാട് വില്ലേജിലെ പരേതനായ സുരേഷിന്റെ ഭാര്യയാണ്.
കളക്ടറേറ്റില് നടന്ന താക്കോല് കൈമാറ്റ ചടങ്ങില് ജില്ലാ ലോക്കല് ലെവല് കമ്മറ്റി കണ്വീനര് ശാന്താ മേനോന്, ജില്ലാ സാമൂഹ്യനീതി ഓഫീസര് ജോയ്‌സി സ്റ്റീഫന്, ലോക്കല് ലെവല് കമ്മറ്റി ജില്ലാ കോ-ഓര്ഡിനേറ്റര് സതീ പ്രേമചന്ദ്രന് , സാമൂഹ്യനീതി വകുപ്പ് ടെക്നിക്കല് അസിസ്റ്റന്റുമാരായ മാര്ഷല്.സി.രാധകൃഷ്ണന്, ബിനി സെബാസ്റ്റ്യന്, ഓര്ഫനേജ് കൗണ്സിലര് മാലാ രമണന്, സാമൂഹ്യനീതി വകുപ്പ് ക്ലര്ക്ക് കെ ഷൈജു തുടങ്ങിയവര് പങ്കെടുത്തു.