ഏത് അടിയന്തരസാഹചര്യം നേരിടുന്നതിനും പോലീസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, റവന്യൂ, ആരോഗ്യം തുടങ്ങിയ വകുപ്പുകൾ 24 മണിക്കൂറും സജ്ജരായിരിക്കണമെന്നും അതിനായി ഓരോ വകുപ്പും ചെയ്യേണ്ട കാര്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ചേലക്കര ജാനകിറാം ഓഡിറ്റോറിയത്തിൽ നടന്ന ചേലക്കര നിയോജക മണ്ഡലം ദുരന്ത നിവാരണ അവലോകന യോഗത്തിൽ സംസാരികയായിരുന്നു മന്ത്രി.
രണ്ട് ദിവസത്തിനകം ചേലക്കര മണ്ഡലത്തിലെ ഒൻപത് ഗ്രാമപഞ്ചായത്തുകളിലും യോഗം വിളിച്ച് ചേർക്കുന്നതിന് തഹസിൽദാർക്ക് നിർദ്ദേശം നൽകി.
അടിയന്തരഘട്ടം നേരിടുന്നതിനായി സ്വീകരിച്ച മുൻകരുതലുകളെ കുറിച്ചും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും നിലവിലെ അവസ്ഥയെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ കെ ജയരാജ്, എം കെ പത്മജ, കെ പത്മജ, കെ ശശിധരൻ, ഗിരിജ മേലേടത്ത്, വി തങ്കമ്മ, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി നിർമ്മലാദേവി, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ ആർ മായ, സാബിറ പി, തലപ്പിള്ളി തഹസിൽദാർ എം സി അനുപമൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവി, പഴയന്നൂർ ബിഡിഒ എ ഗണേഷ്, പഴയന്നൂർ സി എച്ച് സി സൂപ്രണ്ട് ഡോ. കെ കെ ഗൗതമൻ, എരുമപ്പെട്ടി സി എച്ച് സി സൂപ്രണ്ട് ഡോ.ഇ സുഷമ, വടക്കാഞ്ചേരി ഫയർ സ്റ്റേഷൻ ഓഫീസർ ടി കെ നിധീഷ്, ചേലക്കര പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഇ ബാലകൃഷ്ണൻ, വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ധനിക് ലാൽ ജി, കെ എസ് ഇ ബി ദേശമംഗലം അസിസ്റ്ററ്റ് എഞ്ചിനിയർ കെ വി ബാലകൃഷ്ണൻ, പഴയന്നൂർ ബ്ലോക്ക് അസിസ്റ്റസ്റ്റ് എഞ്ചിനീയർ ടി എൻ ഉമ, പഴയന്നൂർ ക്ഷീരവികസന ഓഫീസർ അനൂപ്, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനിയർ എമിൽ മാത്യു, പഴയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ എ രജനി എന്നിവർ പങ്കെടുത്തു.