പേവിഷബാധക്കെതിരെ ആരോഗ്യവകുപ്പ് ജില്ലാതലത്തില്‍ നടത്തിവരുന്ന ബോധവത്ക്കരണ പാവക്കൂത്ത് ക്യാമ്പയിന്‍ ‘നേരറിവ് 2.0’ യുടെ ജില്ലാതല ഉദ്ഘാടനം പട്ടാമ്പി ഗവ ഹൈസ്‌കൂളില്‍ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠന്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.ആര്‍ ശെല്‍വരാജ് അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.പി റീത്ത മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ സംഗീത, പട്ടാമ്പി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുറഹ്മാന്‍, കൊപ്പം സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ലീനാകുമാരി, പട്ടാമ്പി ജി.എച്ച്.എസ് ഹെഡ്മിസ്ട്രസ് ടി. രാധ, പട്ടാമ്പി ജി.എച്ച്.എസ് പി.ടി.എ പ്രസിഡന്റ് കെ.എം.എ ജലീല്‍, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ സന്തോഷ് കുമാര്‍, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ടി.എസ് സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു. മലപ്പുറം അരിക്കോടുള്ള യുവാഭാവന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് പാവനാടകം അവതരിപ്പിക്കുന്നത്. ജില്ലയിലെ 22-ഓളം വരുന്ന സ്‌കൂളുകളില്‍ ജൂലൈ 21 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ പരിപാടികള്‍ അവതരിപ്പിക്കും.