ജില്ലയിലെ ഗവ. ഹോമിയോ ആശുപത്രികളിലേക്ക് ആയുഷ് മിഷന്‍ ഹോമിയോ ഫാര്‍മസിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തും. യോഗ്യത- സി.സി.പി അല്ലെങ്കില്‍ എന്‍.സി.പി, അല്ലെങ്കില്‍ തത്തുല്യ യോഗ്യത. പ്രതിമാസ വേതനം 14700 രൂപയായിരിക്കും. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതമുള്ള അപേക്ഷകള്‍ തൊടുപുഴ കാരിക്കോട് നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ ആഗസ്റ്റ് രണ്ടിന് ബുധനാഴ്ച വൈകുന്നേരം രണ്ടിന് അഞ്ച്   മണി വരെ സ്വീകരിക്കും. അഭിമുഖവും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയും ആഗസ്റ്റ് 5 ന് ശനിയാഴ്ച രാവിലെ 10 ന് തൊടുപുഴ കാരിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ആയുഷ്മിഷന്‍ ജില്ലാ ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-291782