സംസ്ഥാനത്ത് കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, അനുബന്ധ തീറ്റകൾ, ധാതുലവണ മിശ്രിതം എന്നിവയുടെ നിർമ്മാണം, സംഭരണം, വിതരണം, വിപണനം എന്നിവ നിയന്ത്രിക്കുന്നതിലൂടെ സംസ്ഥാനത്തെ കന്നുകാലികൾക്കും, കോഴിവർഗ്ഗത്തിനും സുരക്ഷിതവും ഗുണനിലവാരവുമുള്ള തീറ്റ ലഭ്യത ഉറപ്പുവരുത്തുന്നതിനും എന്നിവയിലെ മായം കലർത്തലും മിസ്ബാൻഡിംഗും തടയുന്നതിനും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ ബിൽ.
സർവ്വകലാശാലയിലെ മണ്ണുത്തി ക്യാമ്പസ്സ് ഡയറി സയൻസ് കോളേജ് സെമിനാർ ഹാളിൽ വച്ച് നടത്തിയ സെലക്ട് കമ്മറ്റി അംഗങ്ങളായ എം.എൽ.എ. മാർ സർവ്വശ്രീ കുറുകോളി മൊയ്തീൻ, സി.എച്ച്. കുഞ്ഞമ്പു, കെ. കെ. രമ, ഡി. കെ. മുരളി, ജയരാജ്,ജോബ് മൈക്കിൾ, കെ. ഡി. പ്രസേനൻ, ജി. എസ്. ജയലാൽ, കേരള വെറ്ററിനറി സർവ്വ കലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. എം. ആർ. ശശീന്ദ്രനാഥ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ. കൗശികൻ ഐഎഎസ്, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. റെയ്നി ജോസഫ്, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ രാംഗോപാൽ, കേരള വെറ്ററിനറി സർവ്വകലാശാല അനിമൽ ന്യൂട്രീഷൻ വിഭാഗം പ്രൊഫ. ഡോ. കെ. അല്ലി, അഡ്വ. സുജിത് കുമാർ, നിയമസഭാ അഡീഷണൽ സെക്രട്ടറി (നിയമവകുപ്പ്) അഡ്വ. സുരേഷ് ബാബു, ഇ ആർ സി എം പി യു ചെയർമാൻ എം. ടി. ജയൻ, ക്ഷീരവികസനവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ രജിത ബിമൽ, കർഷകസംഘ പ്രതിനിധി പത്മകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.