താമരശ്ശേരി കോരങ്ങാട് വെള്ളക്കെട്ടിൽ വീണ് മരിച്ച സഹോദരങ്ങളായ മുഹമ്മദ് ഹാദി, മുഹമ്മദ് ആഷിർ എന്നിവരുടെ വീട് തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ഭാര്യ സാബിറ അഹമ്മദും സന്ദർശിച്ചു.

വട്ടക്കൊരുവിലെ വീട്ടിൽ എത്തിയ മന്ത്രി ഇരുമക്കളെയും നഷ്‌ടമായ അബ്ദുൾ ജലീലിനെയും കുടുബാംഗങ്ങളെയും ആശ്വസിപ്പിച്ചു. പ്രാർത്ഥനയിലും മന്ത്രി പങ്കാളിയായി. പഞ്ചായത്തംഗം എ. പി മുസ്തഫ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.