അയിലൂര്‍ ഗവ. യു.പി. സ്‌കൂള്‍ ഇനി മാതൃക പ്രീ – പ്രൈമറി. പ്രീ – പ്രൈമറിയുടെ ഉദ്ഘാടനം  കെ.ബാബു എം.എല്‍.എ നിര്‍വഹിച്ചു. എസ്.എസ്.കെ – സ്റ്റാര്‍സ്  പദ്ധതിയിലൂടെ അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രീ – പ്രൈമറി പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായി കളിസ്ഥലങ്ങള്‍, വായനക്കും ഉല്ലസിക്കുന്നതിനുമായി സ്‌കൂളിന്റെ 16 സ്ഥലങ്ങളില്‍ വായന മൂല ഉള്‍പ്പടെ വിവിധ പേരുകളില്‍ സ്ഥലങ്ങള്‍, കുട്ടികളെ ആകര്‍ഷിക്കും വിധം സ്‌കൂളിന്റെ ചുമരുകളില്‍ പെയിന്റിംഗ് ഉള്‍പ്പടെ ചെയ്ത് ആകര്‍ഷകമാക്കിയാണ് പ്രീ – പ്രൈമറി  മാതൃക പ്രീ – പ്രൈമറിയാക്കി മാറ്റിയത്.അയിലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിഘ്‌നേഷ്, ജില്ല പഞ്ചായത്ത് മെമ്പര്‍  ആര്‍. ചന്ദ്രന്‍, അയിലൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജീന ചാന്ത് മുഹമ്മദ്, എസ്.എസ്.കെ. ഡി.പി.ഒ  എം.ആര്‍. മഹേഷ്‌കുമാര്‍, പ്രധാനധ്യാപകന്‍ ബി.പത്മകുമാര്‍, പി.ടി.എ പ്രസിഡന്റ് സി.പി. വിനോദ് , ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍  എന്നിവര്‍ പങ്കെടുത്തു.