വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാലയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു അധ്യക്ഷത വഹിച്ചു.

സംരംഭകത്വ പ്രാധാന്യം, സംരംഭക സാധ്യത മേഖലകൾ, സ്വയം തൊഴിൽ വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ, ലൈസൻസ് നടപടി ക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പന്തലായിനി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ശിഭി കെ.പി ക്ലാസെടുത്തു. ചേമഞ്ചേരി പഞ്ചായത്ത് ഇ ഡി ഇ നിധീഷ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികളെപ്പറ്റി വിശദീകരിച്ചു. ശില്പശാലയിൽ 60 ഓളം പേർ പങ്കെടുത്തു.