സംസ്ഥാനത്തെ പ്രൊഫഷണൽ ആൻഡ് ടെക്നിക്കൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള മെറിറ്റ് കം മീൻസ് സ്കോളർഷിപ്പുമായി (എം സി എം സ്കോളർഷിപ്പ്) ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ മേധാവികൾക്കും ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസർമാർക്കും ബയോമെട്രിക് ഓതെന്റിക്കേഷൻ നടത്തുന്നതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 9, 10, 11 എന്നീ തീയതികളിൽ ജില്ലാതല ക്യാമ്പ് നടത്തുന്നു.  ഇതു സംബന്ധിച്ച് ജില്ലാ തല നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്.  പ്രൊഫഷണൽ ടെക്നിക്കൽ കോഴ്സുകൾ നടത്തുന്ന എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ബന്ധപ്പെട്ട ജില്ലാ നോഡൽ ഓഫീസുമായി ബന്ധപ്പെടണം.

ക്യാമ്പിൽ പങ്കെടുക്കുന്ന സ്ഥാപന മേധാവികൾ, ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസർമാർ എന്നിവർ ഔദ്യോഗിക തിരിച്ചറിയൽ രേഖ, ആധാർ കാർഡ്, AISHE Code, NSP Portal (MCM) യൂസർ ഐ ഡി എന്നിവ കരുതണം.  കൂടുതൽ വിവരങ്ങൾക്ക് www.dtekerala.gov.in സന്ദർശിക്കുക.   വിദ്യാർഥികളുടെ ബയോമെട്രിക് ഓതന്റിക്കേഷൻ അതാത് സ്ഥാപനങ്ങളിൽ സ്ഥാപനമേധാവികളുടെയും ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസർമാരുടെയും ആഭിമുഖ്യത്തിൽ കേന്ദ്ര പ്രതിനിധികൾ നടത്തും.