ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നടത്തുന്ന മേരി മാട്ടി മേരാ ദേശ് (എന്റെ മണ്ണ്, എന്റെ രാജ്യം) കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്യാമ്പയിന്‍ മടിക്കൈയില്‍ നടന്നു. ജി.എച്ച്.എസ്.എസ് കക്കാട്ട് അമൃത് സരോവര്‍ പരിസരത്ത് നടന്ന പരിപാടി കാഞ്ഞങ്ങാട് സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ധീരരായ വ്യക്തികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പരിപാടിയുടെ ഭാഗമായി രാജ്യത്തെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും മണ്ണ് ശേഖരിച്ച് ഡല്‍ഹിയില്‍ എത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നാളത്തെ തലമുറയ്ക്കായി നമ്മുടെ രാജ്യത്തെ മണ്ണിനെയും കാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി ശിലാസ്ഥാപനം, പഞ്ച് പ്രാണ്‍ പ്രതിജ്ഞ, അമൃത് സരോവര്‍ മണ്ണ് ശേഖരണം, വസുധ വന്ദന്‍, ദേശീയ പതാക ഉയര്‍ത്തല്‍, ദേശീയ ഗാനം എന്നിവ നടന്നു. സ്വാതന്ത്ര്യസമര സേനാനികള്‍, രാജ്യസുരക്ഷയ്ക്കായി പ്രവര്‍ത്തിച്ചവര്‍ എന്നിവരെ ആദരിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത, കാഞ്ഞങ്ങാട് ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ റഹ്‌മാന്‍, മടിക്കൈ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.സത്യ, മടിക്കൈ പഞ്ചായത്ത് അംഗം വി.രാധ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബി.പി.ഒ പി.യൂജിന്‍, ജി.എച്ച്.എസ്.എസ് കക്കാട്ട് എച്ച്.എം മനോജ് കുമാര്‍, മടിക്കൈ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം കെ.പ്രഭാകരന്‍, ജി.എച്ച്.എസ്.എസ് കക്കാട്ട് പി.ടി.എ പ്രസിഡണ്ട് കെ.വി.മധു എന്നിവര്‍ സംസാരിച്ചു. മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീത സ്വാഗതവും മടിക്കൈ പഞ്ചായത്ത് സെക്രട്ടറി ദിനേശന്‍ പാറയില്‍ നന്ദിയും പറഞ്ഞു. വസുധ വന്ദന്‍ പരിപാടിയില്‍ 75 വൃക്ഷത്തൈ വീതം നട്ടു. എം.ബാലകൃഷ്ണന്‍, സി.വി.ഗംഗാധരന്‍, കെ.തമ്പാന്‍, കേശവന്‍ നമ്പൂതിരി, തമ്പാന്‍ എഴുത്തച്ഛന്‍ എന്നിവരെ ആദരിച്ചു.