സമഗ്ര വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ട് സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന സേവാസ് പദ്ധതിയുടെ ഭാഗമായി സമ്പൂര്‍ണ്ണ ഗൃഹ സന്ദര്‍ശന സര്‍വ്വേയില്‍ ഒ.ആര്‍ കേളു എം.എല്‍.എ പങ്കാളിയായി. തിരുനെല്ലി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ആലത്തൂരിലെ വിവിധ വീടുകള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. വിദ്യാലയ പ്രാപ്യത, തുടര്‍ച്ച, ഗുണത, തുല്യത മുതലായ എല്ലാ ഘടകങ്ങളിലും മികച്ച പ്രകടനം രേഖപ്പെടുത്താന്‍ സേവാസ് പദ്ധതി ലക്ഷ്യമിടുന്നു. കേരളത്തിലെ 14 ജില്ലകളിലെയും ഓരോ പഞ്ചായത്ത് വീതം തിരഞ്ഞെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. സമ്പൂര്‍ണ്ണ വിദ്യാലയ പ്രവേശനം, കൊഴിഞ്ഞുപോക്ക് തടയല്‍, ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പുവരുത്തല്‍ തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കിയാണ് സേവാസ് പദ്ധതി പുരോഗമിക്കുന്നത്. സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസര്‍ വില്‍സണ്‍ തോമസ്, ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ കെ.കെ സുരേഷ്, വാര്‍ഡ് മെമ്പര്‍ കെ. സിജിത്ത്, സേവാസ് പഞ്ചായത്ത് കോഡിനേറ്റര്‍ പി.വി ജയകുമാര്‍, ബി.ആര്‍.സി ട്രെയിനര്‍ കെ. അനൂപ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
