– പുത്തൂർ ജിവിഎച്ച്എസ്എസിൽ ഇത് വരെ അനുവദിച്ചത് 12 കോടിയോളം രൂപ
പുത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. പുതിയ കെട്ടിടത്തിനായി രണ്ടു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനായി ഇതുവരെ പുത്തൂർ ജിവിഎച്ച്എസ്എസിൽ അനുവദിച്ചത് 12 കോടിയോളം രൂപയാണ്. പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനപദ്ധതി പ്രകാരം നവകേരളം കർമ്മ പദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായാണ് തുക അനുവദിച്ചിട്ടുള്ളത്. കൂടാതെ സ്കൂൾ ഗ്രൗണ്ടിനായി രണ്ടു കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ഇതിനോടകം 9 കോടിയോളം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സ്കൂളിൽ പൂർത്തീകരിച്ചു. പിഡബ്ല്യുഡി കെട്ടിട വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് പുതിയ കെട്ടിടം നിർമ്മാണത്തിന് ഒരുങ്ങുന്നത്.
തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. കെ. ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനായ. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ രവി മുഖ്യാതിഥിയായി. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മേയർ അഡ്വക്കേറ്റ് ജോസഫ് ടാജറ്റ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശ്വതി സുനീഷ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എസ് ബാബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിനി പ്രദീപ്കുമാർ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നളിനി വിശ്വംഭരൻ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എസ് സജിത്ത്, ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിബി വർഗീസ്, സ്കൂൾ പ്രിൻസിപ്പൽ എസ് മരകതം, ഹയർസെക്കൻഡറി കെഎം വഹീദ, ഹയർ സെക്കൻഡറി ജില്ലാ കോഡിനേറ്റർ വി എം കരീം, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പിടിഎ പ്രസിഡണ്ട് എം അരവിന്ദാക്ഷൻ, എം പി ടി എ പ്രസിഡണ്ട് നിഷാ ബിജു, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, രക്ഷിതാക്കൾ വിദ്യാർത്ഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.