ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ മധൂര്‍ ഗ്രാമ പഞ്ചായത്ത് സന്ദര്‍ശിച്ചു. പഞ്ചായത്ത് പ്രവര്‍ത്തനങ്ങളെയും പദ്ധതികളെപ്പറ്റിയും ജില്ലാ കലക്ടര്‍ പഞ്ചായത്ത് ഭരണസമിതിയുമായി ചര്‍ച്ച നടത്തി. മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലകൃഷ്ണ, വൈസ് പ്രസിഡണ്ട് സ്മിജ വിനോദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, വാര്‍ഡ് അംഗങ്ങള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മസേന, കുടുംബശ്രീ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പഞ്ചായത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉന്നയിച്ച പരാതികളില്‍ അനുയോജ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ ചര്‍ച്ചയില്‍ ഉറപ്പുനല്‍കി.