തേവലക്കര ഗ്രാമപഞ്ചായത്തില്‍ കുടുംബ ആരോഗ്യ കേന്ദ്രത്തിനുള്ള പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് അഞ്ച് കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ടെന്‍ഡര്‍ നടപടികളായി.സോയില്‍ ടെസ്റ്റ്, ഡിസൈന്‍, ആര്‍ക്കിടെക്ച്ചര്‍, തുടങ്ങിയ സാങ്കേതിക വിഭാഗങ്ങളുടെ പരിശോധനകള്‍ക്ക് ശേഷം അംഗീകരിച്ച പൊതുമരാമത്ത് വകുപ്പ് ആര്‍ക്കിടെക്ചറല്‍ വിഭാഗം ഡിസൈന്‍ ചെയ്ത പ്ലാന്‍ അനുസരിച്ച് രണ്ട് നില കെട്ടിടമാണ് നിര്‍മിക്കുന്നത്.
ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടത്തില്‍ മൂന്ന് ഒ പി ബ്ലോക്കുകള്‍, ക്ലിനിക്കല്‍ ലാബ് സൗകര്യം, ഒബ്‌സര്‍വേഷന്‍ മുറികള്‍, ഫാര്‍മസി , കോണ്‍ഫറന്‍സ് ഹാള്‍, പ്രതിരോധ കുത്തിവയ്പ്പിനുള്ള പ്രത്യേക സൗകര്യം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കുള്ള മുറികള്‍, അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് ടോയ്‌ലറ്റ് ബ്ലോക്ക്, രോഗികള്‍ക്കുള്ള വിശ്രമസ്ഥലം, എന്നിവയുണ്ടാകും. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ കെട്ടിടം പണി ആരംഭിക്കുമെന്ന് സുജിത്ത് വിജയന്‍ പിള്ള എം എല്‍ എ പറഞ്ഞു.