കോതമംഗലം താലൂക്കിലെ പന്തപ്ര ആദിവാസി കോളനി നിവാസികൾക്ക് ശുചിമുറി നിർമ്മിക്കുന്നതിനായി ഇന്റർ ഏജൻസി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്വരുപിച്ച 78,750 രൂപയുടെ ചെക്ക് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന് കൈമാറി. 30 ശുചിമുറികൾ നിർമ്മിക്കുന്നതിനുള്ള തുകയാണ് കൈമാറിയത്.

കാക്കനാട് ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഐ.ടി ജീവനക്കാരുടെ കൂട്ടായ്മയായ പ്രോഗ്രസീവ് ടെക്കീസാണ് 75,000 രൂപ നൽകിയത്. ഇതു കൂടാതെ അജ്മൽ ബിസ്മി 37,500 രൂപയും സീഫി 3750 രൂപയും നൽകി. പദ്ധതിയ്ക്കായി ഇതുവരെ 1,16,250 രൂപ സമാഹരിച്ചിട്ടുണ്ട്.

കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഐ.എ.ജി ജില്ലാ കൺവീനർ ടി.ആർ ദേവൻ, ടി.ഡി.ഒ അനിൽ ഭാസ്ക്കർ, പ്രോഗ്രസീസ് ടെക്കീ പ്രസിഡന്റ് അനീഷ് പന്തലാനി, മറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.