കുടുംബശ്രീ മുഖേന സംസ്ഥാനത്ത് ഒക്ടോബർ ഒന്നു മുതൽ ഡിസംബർ പത്തു വരെ നടപ്പാക്കുന്ന ‘തിരികെ സ്‌കൂളിൽ’ സംഘടനാ ശാക്തീകരണ ക്യാമ്പെയിനിന്റെ ഭാഗമായി എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ സംസ്ഥാനതല പോസ്റ്റർ പ്രകാശനം നടത്തി. കുടുംബശ്രീ ചീഫ് ഫിനാൻസ് ഓഫീസർ അജയകുമാർ വി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അനിൽകുമാർ. സി, പ്രോഗ്രാം ഓഫീസർ രതീഷ്കുമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.