സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2023 ഒക്ടോബർ മാസത്തിൽ ഇടുക്കി ജില്ലയിലെ കർഷകരുടെ സിറ്റിങ് നടത്തും. ഇടുക്കി-പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽ ഒക്ടോബർ നാല്, അഞ്ച്, ആറ്  തീയതികളിലാണ് സിറ്റിങ് . കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് (റിട്ട) കെ.ആബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും.  രാവിലെ ഒമ്പതിനു സിറ്റിങ് ആരംഭിക്കും.  ഹിയറിങ്ങിനു ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണം.