ഗാന്ധിജയന്തിവാരാചാരണത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വയനാട് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ മത്സരവും നടത്തുന്നു. ഒരു വിദ്യാലയത്തില്‍ നിന്നും രണ്ടുപേരടങ്ങിയ ടീമിന് ഹൈസ്‌കൂള്‍ തല ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം.

ഉപന്യാസ മത്സരത്തില്‍ ഹയര്‍സെക്കന്‍ഡറി തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിഗതമായി പങ്കെടുക്കാം.പങ്കെടുക്കുന്ന ടീമുകള്‍ https://docs.google.com/forms/d/e/1FAIpQLScP7Z5VgaHqJQNMCJRlDfZx5SJC3OK27euVInxAgxauEdADBw/viewform ല്‍ ഒക്ടോബര്‍ 5 ന് വൈകീട്ട് 4 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം.

സ്‌കൂള്‍ പ്രധാനാധ്യാപകരുടെ സാക്ഷ്യപത്രം സഹിതമാണ് വിദ്യാര്‍ത്ഥികള്‍ മത്സരത്തിന് ഹാജരാകേണ്ടത്. ഒക്ടോബര്‍ 10 ന് രാവിലെ 10.30 ന് ക്വിസ് മത്സരവും ഉച്ചയ്ക്ക് 2.30 ന് ഉപന്യാസ മത്സരവും കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.ഫോണ്‍ 6238309634