ഗാന്ധിജയന്തിയോടനുബന്ധിച്ച് മീനങ്ങാടി ഗ്രാമപഞ്ചായത്തിൽ സ്വച്ഛതാ റൺ സംഘടിപ്പിച്ചു. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന സന്ദേശം ഉയർത്തി സ്വച്ഛതാ കി സേവാ പ്രചരണ പരിപാടികളുടെ ഭാഗമായാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയൻ, വൈസ് പ്രസിഡന്റ് കെ.പി നുസ്രത്ത്, സ്ഥിരം സമിതി അധ്യക്ഷൻമാരായ ബേബി വർഗീസ്, ഉഷാ രാജേന്ദ്രൻ, പി.വാസുദേവൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.അഫ്സത്ത്, എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർമാരായ ആശ മനോജ്, സി.പി ബിനോയ് തുടങ്ങിയവർ നേതൃത്വം നൽകി. കൂട്ടയോട്ടത്തിൽ ജനപ്രതിനിധികൾ, ജീവനക്കാർ, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, പോളിടെക്നിക് എന്നിവടങ്ങളിലെ എൻഎസ്എസ് വളണ്ടിയർമാർ, ഫുട്ബോൾ അക്കാദമിയിലെ കായികതാരങ്ങൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.