കേരളീയം 2023 നോടനുബന്ധിച്ചു നവംബർ ഒന്നു മുതൽ ഏഴ് വരെ തിരുവനന്തപുരം നഗരത്തിന്റെ വിവിധ വേദികളിൽ സംഘടിപ്പിക്കുന്ന സസ്യപുഷ്പഫല പ്രദർശനത്തിന്റെ ഭാഗമായി ചെടികൾ വിതരണം ചെയ്യുവാനും ഫ്ലോറൽ ഇൻസ്റ്റലേഷൻ ചെയ്യുവാനും താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ രണ്ടു വ്യത്യസ്ത താത്പര്യപത്രം ഒക്ടോബർ 11 നു മുൻപായി  KSCSTE വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന മാതൃകയിൽ keraleeyamflowershow@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.kscste.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

ഫ്ലവർഷോയിൽ പങ്കെടുക്കാൻ താത്പര്യമുള്ള വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റെസിഡന്റ്സ് അസോസിയേഷൻസ്, നഴ്‌സറികൾ തുടങ്ങിയവർക്ക് വിവിധയിനം പുഷ്പ ഫല, അലങ്കാര സസ്യങ്ങളുടെ പ്രദർശനത്തിനും വില്പനയ്ക്കും ഉള്ള അവസരം ഉണ്ടായിരിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ സ്വാഗതസംഘം ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9446424390.