ഉമയനല്ലൂര്‍ ഏലാ റോഡിന്റെ സൗന്ദര്യവത്കരണം സാധ്യമാക്കുകയാണ് മയ്യനാട് പഞ്ചായത്ത്. ഇരുവശവും മരങ്ങളും ഇരിപ്പിടങ്ങളും സജ്ജീകരിച്ച് പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രമാക്കിയാണ് മാറ്റുന്നത്. പൊതു നിരത്തുകളുടെ സൗന്ദര്യവത്ക്കരണം പദ്ധതിയുടെ ഭാഗമായി പന വര്‍ഗത്തില്‍പ്പെട്ട ഫോക്സ്ടെയില്‍ മരങ്ങളുടെ 250 തൈകള്‍ വച്ചുപിടിപ്പിക്കാന്‍ തുടങ്ങി. വാര്‍ഡ് അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ സേന അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.

മയ്യനാട് ഗ്രാമപഞ്ചായത്തിന്റെ 2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.5 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രദേശത്ത് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയുന്നതിനായി മൂന്നുലക്ഷം രൂപ ചെലവഴിച്ച് എ ഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ഷാഹിദ പറഞ്ഞു