വനിതാ ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണഓഫീസിന്റെ നേതൃത്വത്തില്‍ നവംബര്‍ 14 മുതല്‍ 20 വരെ ബാലാവകാശ വാരാചരണം സംഘടിപ്പിക്കുന്നു. ശിശുദിനാഘോഷത്തിന്റെ ഭാഗമായി പഴയാറ്റിന്‍കുഴി വിമലാഹൃദയ സ്‌കൂളില്‍ ശിശുദിനാഘോഷ വാരാചരണവും ബോധവത്കരണക്ലാസുകളും സംഘടിപ്പിച്ചു. എം നൗഷാദ് എം എല്‍ എ ഉദ്ഘാടനം ചെയ്തു ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ അധ്യക്ഷത വഹിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ സനില്‍കുമാര്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എ.കെ ജംലാറാണി, ജില്ലാ ശിശുസംരക്ഷണ ഓഫീസ് ഔട്ട്‌റീച്ച് വര്‍ക്കര്‍ അനുവിശ്വംഭരന്‍, സ്‌കൂല്‍ പ്രിന്‍സിപ്പള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.