പെരുവാംകുളം റോഡ് പുനരുദ്ധാരണം നടത്തുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. പെരുവാംകുളം ബിഎം ആന്റ് ബിസി നിലവാരത്തില്‍ 300 ലക്ഷം ചെലവഴിച്ചാണ് പുനരുദ്ധാരണം നടത്തുന്നത്. പടവരാട് സെന്ററില്‍ നടന്ന ചടങ്ങില്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കരോളിന്‍ ജെറീഷ്, ഡിവിഷന്‍ കൗണ്‍സിലര്‍ നീതു ദിലീഷ്, ഡിവിഷന്‍ കൗണ്‍സിലര്‍ ശ്യാമള വേണുഗോപാല്‍, പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.