ചടയമംഗലം സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിന്റെ നവീകരിച്ച യോഗാഹാളിന്റെ ഉദ്ഘാടനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ലതിക വിദ്യാധരന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സുനില്‍ അധ്യക്ഷയായി. നാഷണല്‍ ആയുഷ് മിഷന്‍ പദ്ധതി പ്രകാരം നാലര ലക്ഷം രൂപയാണ് നിര്‍മാണചിലവ്.  യോഗ ഇന്‍ട്രക്ടറെയും നിയമിച്ചു. ഷിഫ്റ്റുകളായി ക്ലാസുകള്‍ ആരംഭിക്കും. നാഷണല്‍ ആയുഷ് മിഷന്‍ ഡിപിഎം ഡോ പി പൂജ പദ്ധതി വിശദീകരിച്ചു.

ജില്ലാപഞ്ചായത്ത് അംഗം സാം കെ ഡാനിയേല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി വി നായര്‍, ഡി എം ഒ ഡോ സി എസ് പ്രദീപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ രാജു, പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിഷ്ണു രാജ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.