ജില്ലയിലെ മൂന്ന് നിയോജക മണ്ഡല ആസ്ഥാനങ്ങളിലുമാണ് പ്രത്യേക വേദിയില് നവകേരള സദസ്സുകള് നടക്കുക. കല്പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള് മൈതാനത്ത് രാവിലെ 11 നാണ് കല്പ്പറ്റ മണ്ഡലം നവകരേള സദസ്സ് നടക്കുക. അയ്യായിരത്തോളം പേര്ക്ക് ഇരിക്കാന് കഴിയുന്ന പ്രത്യേക വേദി ഇതിനായി തയ്യാറായി വരികയാണ്. മുഖ്യമന്ത്രി പിണറായി വിജയന് നവകേരള സദസ്സിന്റെ ഉദ്ഘാടനം എസ്.കെ.എം.ജെ യില് നിര്വ്വഹിക്കും. മന്ത്രിമമാരും പൗരപ്രമുഖരും ചടങ്ങില് പങ്കെടുക്കും. ഇതിന് ശേഷം സുല്ത്താന്ബത്തേരി നിയോജക മണ്ഡലം നവകേരള സദസ്സ് സുല്ത്താന് ബത്തേരി സെന്റ് മേരീസ് കോളേജ് മൈതാനത്ത് നടക്കും. ഇതിനായുള്ള വേദിയും ഇവിടെ ഒരുങ്ങിക്കഴിഞ്ഞു. മണ്ഡലത്തില് നിന്നുള്ള ഇരുന്നൂറോളം പ്രത്യേക ക്ഷണിതാക്കളും ഇവിടെ നടക്കുന്ന നവകേരള സദസ്സില് പങ്കെടുക്കും. തുടര്ന്ന് വൈകീട്ട് 4.30 ന് മാനന്തവാടി നിയോജക മണ്ഡലം തല നവകേരള സദസ്സ് മാനന്തവാടി ജി.വി.എച്ച്.എസ്.എസ്സ് മൈതാനത്ത് നടക്കും. ഇവിടെ നിന്നും വൈകീട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും കോഴിക്കോട് ജില്ലയിലെ നവകേരള സദസ്സില് പങ്കെടുക്കുന്നതിന് വടകരയിലേക്ക് യാത്രതിരിക്കും.
പരാതി സ്വീകരിക്കാന് പ്രത്യേക കൗണ്ടറുകൾ
നവകേരള സദസ്സ് നടക്കുന്ന കേന്ദ്രങ്ങളില് പൊതുജനങ്ങളില് നിന്നും അപേക്ഷകളും പരാതികളും സ്വീകരിക്കാന് പ്രത്യേക കൗണ്ടറുകള് ഒരുക്കും. നവകേരള സദസ്സിന് മൂന്ന് മണിക്കൂര് മുമ്പ് പരാതി കൗണ്ടറുകളും പ്രവര്ത്തിച്ചു തുടങ്ങും. കൗണ്ടറുകള് വഴിയല്ലാതെ നവകേരള സദസ്സില് മന്ത്രിമാര് നേരിട്ട് പരാതികള് സ്വീകരിക്കില്ല. പത്തോളം കൗണ്ടറുകളാണ് ഇതിനായി നവകേരള സദസ്സ് നടക്കുന്ന വേദിക്ക് സമീപം സജ്ജമാക്കുക. ഈ കൗണ്ടറുകളില് പരാതികള് നല്കാം. പരാതി നല്കുന്നവര്ക്ക് അപ്പോള് തന്നെ കൈപ്പറ്റ് രസീതും നല്കും. രസീതില് പരാതി സംബന്ധിച്ച ഡോക്കറ്റ് നമ്പറുകളും ഉണ്ടാകും. പരാതി അപ്പോള് തന്നെ സ്‌കാന് ചെയ്ത് അപ് ലോഡുചെയ്യും. നവകേരള സദസ്സില് സ്വീകരിക്കുന്ന പരാതികള് അതതും വകുപ്പുകള്ക്ക് പരിഹാരത്തിനായി കൈമാറും. ഇതുസംബന്ധിച്ച വിവരങ്ങള് പരാതിക്കാര്ക്ക് ഡോക്കറ്റ് നമ്പര് വഴി നവകേരളം വെബ്‌സൈറ്റ് വഴി പരിശോധിക്കാനുള്ള സംവിധാനവും ഉണ്ടാകും. നവകേരള സദസ്സില് സ്വീകരിക്കുന്ന പരാതികളില് ഒരുമാസത്തിനുള്ള പരിഹാരം കാണണമെന്നാണ് നിര്ദ്ദേശം.