സംസ്ഥാന സര്‍ക്കാരും കായിക യുവജന വകുപ്പും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാതല സ്‌പോര്‍ട്‌സ് സമ്മിറ്റ് നവംബര്‍ 24ന് രാവിലെ പത്ത് മുതല്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. സമ്മിറ്റ് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ എ.കെ.എം.അഷ്‌റഫ്, സി.എച്ച്.കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരന്‍, എം.രാജഗോപാലന്‍, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദ്‌രിയ, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് എം.ആര്‍.രഞ്ജിത്ത്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് പി.പി.അശോകന്‍ മാസ്റ്റര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി ടി.വി.ബാലന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി കെ.വി.സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.