ആയുർവേദ / ഹോമിയോ / സിദ്ധ / യുനാനി / അഗ്രികൾച്ചർ / ഫോറസ്ട്രി / ഫിഷറീസ് / വെറ്ററിനറി / കോ ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ് / ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ് / ബി.ടെക്  ബയോടെക്നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സുകളിൽ സർക്കാർ / സ്വാശ്രയ കോളജുകളിൽ നിലനിൽക്കുന്ന ഒഴിവുകൾ നികത്തുന്നതിനായി രണ്ടാം ഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടത്തും. അർഹരായി വിദ്യാർഥികളുടെ വിവിധ ലിസ്റ്റുകൾ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾ പ്രവേശനത്തിനായി 25ന് ഉച്ചയ്ക്ക് രണ്ടിനകം അതത് കോളജുകളിൽ ബന്ധപ്പെടണം. വിശദമായ വിജ്ഞാപനത്തിനും മാർഗനിർദേശങ്ങൾക്കും: www.cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ: 0471 2525300.