മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലതലത്തില്‍ പര്യടനം നടത്തുന്ന നവകേരള സദസ്സിന്റെ പ്രചാരണാര്‍ത്ഥം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വികസന കാഴ്ചകളുമായി വീഡിയോ വാന്‍ തൊടുപുഴ മണ്ഡലത്തില്‍ പര്യടനം നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വികസന നേട്ടങ്ങളുടെ കാഴ്ചകളുമായാണ് മണ്ഡലത്തിലെ പ്രധാന ഇടങ്ങളില്‍ വീഡിയോ വാന്‍ പര്യടനം നടത്തിയത്. മണ്ഡലത്തിലെ തൊടുപുഴ ടൗണ്‍, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, മുട്ടം, മൂലമറ്റം തുടങ്ങി വിവിധയിടങ്ങളില്‍ പര്യടനം നടത്തി. ഡിസംബര്‍ പത്തിന് വൈകീട്ട് ആറിന് ഗാന്ധിസ്‌ക്വയര്‍ മൈതാനത്താണ് തൊടുപുഴ മണ്ഡലതല നവകേരള സദസ്സ് നടക്കുന്നത്.
![](https://prdlive.kerala.gov.in/wp-content/uploads/2023/12/video-van-1-65x65.jpeg)