സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ സന്തോഷസൂചിക ഉയര്‍ത്തുന്നതിന്റെ ഭാഗമായി ബീനാച്ചിയില്‍ ആരംഭിക്കുന്ന രണ്ടാമത് വെല്‍നസ് സെന്റർ നഗരസഭ ചെയര്‍മാന്‍ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ചു. എല്ലാവര്‍ക്കും ആരോഗ്യം എന്ന ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് നഗരസഭയുടെ കീഴിൽ 3 വെല്‍നസ് സെന്ററുകൾ ആരംഭിക്കുന്നത്. സ്റ്റാന്റിംഗ് കമ്മിറ്റി ഭാരവാഹികളായ ഷാമില ജുനൈസ്, പി.എസ് ലിഷ, ടോം ജോസ്, എന്‍.എച്ച്.എം കോര്‍ഡിനേറ്റര്‍ ഡിജോ ജോയ്, നഗരസഭാ സെക്രട്ടറി കെ.എം സൈനുദ്ദീന്‍, ഡോ ആര്‍ദ്ര സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, ഡിവിഷന്‍ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
![](https://prdlive.kerala.gov.in/wp-content/uploads/2023/12/WhatsApp-Image-2023-12-08-at-3.23.57-PM-65x65.jpeg)