ഡിസംബർ 13 മുതൽ ജനുവരി ആറ് വരെ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന ക്രിസ്തുമസ്-പുതുവത്സര ഖാദി വിപണന മേളയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ ഖാദി ഷോറൂമിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ  നിർവഹിച്ചു.
ബോർഡിന്റെ കീഴിലുള്ള വിൽപ്പന കേന്ദ്രങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റ് ഇളവ് ലഭിക്കും.

വിൽപ്പന ശാലകളായ മലപ്പുറം കോട്ടപ്പടി മുൻസിപ്പൽ ബസ് സ്റ്റാന്റിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, ചങ്ങരംകുളം, എടപ്പാൾ, താനൂർ, വട്ടംകുളം എന്നിവിടങ്ങളിലെ ഖാദി സൗഭാഗ്യകളിലും സ്‌പെഷ്യൽ മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്. കോട്ടൺ, സിൽക്ക് വസ്ത്രങ്ങളും റെഡിമെയ്ഡ് ഉൽപ്പന്നങ്ങളും, ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളും മേളയിൽ ലഭ്യമാണ്.