കുന്നത്തൂർ നിയോജകമണ്ഡലം നവകേരള സദസ്സിൽ 5454 നിവേദനങ്ങളാണ് ലഭിച്ചത്. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കുമായി 21 പ്രത്യേകം കൗണ്ടറുകൾ ക്രമീകരിച്ചു. വൈദ്യസഹായത്തിനായി മെഡിക്കൽ സംഘവും, പോലീസ്, ഫയർഫോഴ്സ്, സന്നദ്ധ സംഘടനകളുടെ ഏകോപനം എളുപ്പത്തിലാക്കി. കൗണ്ടറുകൾക്ക് സമീപം കുടിവെള്ളവും ലഘു ഭക്ഷണങ്ങളും ക്രമീകരിച്ചു. ഹരിത കർമ്മസേന പ്രവർത്തകരുടെയും എൻ സി സി വൊളന്റിയർമാരുടെയും സേവനവും ശ്രദ്ധേയമായി. മുഖ്യമന്ത്രി വേദി വിട്ടതിന് ശേഷവും നിവേദനങ്ങൾ സ്വീകരിച്ചു. ഇവ പരിശോധിച്ച് തുടർ നടപടികൾക്കായി ജില്ലതല മേധാവികൾക്ക് പോർട്ടലിലൂടെ നൽകും.