നവകേരള സദസ്സ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനംചെയ്തവരെ കേരളജനത ബഹിഷ്‌കരിച്ചുവെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. എച്ച് ആന്‍ഡ് ജെ മാള്‍ ഗ്രൗണ്ടില്‍ കരുനാഗപ്പള്ളി മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ ആകെ പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യം.
ഏഴര വര്‍ഷം കൊണ്ട് സമഗ്രമേഖലയിലും വികസനം സാധ്യമാക്കി. കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ദേശീയ ജലപാത നിര്‍മാണ നടപടികള്‍ പുരോഗമിക്കുകയാണ്. അതിവേഗമാണ് ദേശീയപാത വികസനം പുരോഗമിക്കുന്നത്. ഗെയില്‍ പൈപ്പ്‌ലൈന്‍, ഇടമണ്‍- കൊച്ചി ഹൈവേ ഇവയെല്ലാം സര്‍ക്കാരിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകളാണെന്നും മന്ത്രി പറഞ്ഞു.