ടൂറിസം ഡെസ്റ്റിനേഷൻ അഭിവൃദ്ധിപ്പെടേണ്ടത് നാടിന്റ് ആവശ്യം; സ്പീക്കര്‍ എ.എന്‍.ഷംസീര്‍

ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പ്;സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു


ബേക്കൽ ഫസ്റ്റ് ലക്ഷ്യം വയ്ക്കുന്നത് ബേക്കൽ ടൂറിസത്തിന്റെ വികസനം. ടൂറിസം ഡെസ്റ്റിനേഷൻ അഭിവൃദ്ധിപ്പെടേണ്ടത് നാടിന്റ് ആവശ്യമാണെന്ന് കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു.ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു അദേഹം. ജാതിക്കും മതത്തിനും വർഗ്ഗത്തിനും വർണ്ണത്തിനും,അതീതമായിയുള്ള ഒത്തുചേരലാണ് ബേക്കൽ ഫെസ്റ്റ് എന്നും ഇതിനകം തന്നെ ബേക്കൽ ബീച്ച് ഫെസ്റ്റ് ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ചു കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

ഇനി വരും ഡിസംബറുകൾ ബീച്ച് ഫെസ്റ്റിന്റെത് കൂടിയാ യിരിക്കണമെന്നും വിദേശികളും സ്വദേശികളും അടക്കമുള്ള ജനങ്ങളെ ഇതിന്റെ ഭാഗമാക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.സംഘാടക സമിതി ജനറൽ കൺവീനർ, സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

എം.രാജഗോപാലൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് ബേബി ബാലകൃഷ്‌ണൻ, ജില്ലാ പോലീസ് മേധാവി പി ബിജോയ്,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്,ഷാനവാസ് പാദൂർ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്‌ഠൻ, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. കുമാരൻ,,അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. ശോഭ,, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.ലക്ഷ്‌മി, മുൻ എം.പി. പി കരുണാകരൻ, മുൻ എംഎൽഎമാരായ കെ.വി. കുഞ്ഞിരാമൻ, കെ.കുഞ്ഞിരാമൻ, മുൻ എം.എൽ.എ., ബി.ആർ.ഡി.സി.ഡയറക്‌ടർ ഷാലു മാത്യു, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ
ടി.ടി.സുരേന്ദ്രൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.പി.ബാബു , ഹക്കീം കുന്നിൽ, കെ.ഇ.എ. ബക്കർ, ബാബുരാജ്,എം എ ലത്തീഫ്, കുര്യാക്കോസ് പ്ലാപറമ്പിൽ, കരീം ചന്തേര, പി പി രാജു, രതീഷ് പുതിയ പുരയിൽ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ടിവി ബാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു.ബി.ആർ.ഡി.സി മാനേജിങ് ഡയറക്ടർ ഷിജിൻ പറമ്പത്ത് സ്വാഗതവും ഡി.ടി.പി.സി.സെക്രട്ടറി ലിജോ ജോസഫ് നന്ദിയും പറഞ്ഞു.